കൊല്‍ക്കത്ത മെഡിക്കല്‍ കോളെജില്‍ അഗ്നിബാധ; 250 രോഗിളെ ഒഴിപ്പിച്ചു

കൊല്‍ക്കത്ത- നഗരത്തിലെ പ്രശസ്തമായ കല്‍ക്കട്ട മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ബുധനാഴ്ച രാവിലെ എട്ടു മണിയോടെ തീപ്പടര്‍ന്നു. ആളപായം ഉള്ളതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല. വാര്‍ഡുകളില്‍ നിന്ന് 250ഓളം രോഗികളെ സുരക്ഷിതമായി ഒഴിപ്പിച്ചു. ഇവരെ മറ്റു വാര്‍ഡുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. അഗ്നിബാധയുടെ കാരണം വ്യക്തമായിട്ടില്ല. രാവിലെ 7.58ഓടെ ഫാര്‍മസിയില്‍ നിന്ന്് അഗ്നി പടര്‍ന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ആശുപത്രി കെട്ടിടത്തിലാകെ പുക നിറഞ്ഞു. പരിഭ്രാന്തരായ പല രോഗികളും ജാലകങ്ങളിലൂടെ പുറത്തേക്ക് ചാടാന്‍ ശ്രമിച്ചതായും റിപോര്‍ട്ടുണ്ട്. വന്‍ സന്നാഹവുമായി സ്ഥലത്തെത്തിയ അഗ്നിശമന സേന തീയണക്കാനുള്ള ശ്രമം തുടരുകയാണ്. 10 ഫയര്‍ യൂണിറ്റുകളാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. കൊല്‍ക്കത്തയിലെ ഏറ്റവും പഴക്കമേറിയ ആശുപത്രിയാണ് കല്‍ക്കട്ട മെഡിക്കല്‍ കോളെജ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ആശുപത്രി. കല്‍ക്കട്ട യൂണിവേഴ്‌സിറ്റു സമീപമാണിത്.

Latest News