Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്തോനേഷ്യയില്‍ സുനാമി മരണം 1234

പലു, ഇന്തോനേഷ്യ- രാജ്യത്തെ ദുരിതത്തിലാഴ്ത്തിയ സുനാമിയിലും ഭൂചലനത്തിലും ജീവന്‍ നഷ്ടമായവരുടെ എണ്ണം 1234 ആയി. സുലവേസിയില്‍ ഉരുള്‍പൊട്ടലില്‍ പള്ളി തകര്‍ന്നു മരിച്ച വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള കണക്കാണ് ഇന്തോനേഷ്യന്‍ ദുരന്ത നിവാരണ ഏജന്‍സി പുറത്തു വിട്ടത്. അതിനിടെ, വെള്ളവും ഭക്ഷണവും കിട്ടാതെ ജനങ്ങള്‍ കൊള്ളക്കിറങ്ങി.
ദുരന്തത്തില്‍ ഒറ്റപ്പെട്ടുപോയ പല പ്രദേശങ്ങളിലേക്കും ഇപ്പോഴും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ സാധിച്ചിട്ടില്ല. മരുന്നുകള്‍ തീരുന്നതും തകര്‍ന്നുവീണ വലിയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു ആളുകളെ പുറത്തെടുക്കുന്നതിനുള്ള സൗകര്യങ്ങളുടെ കുറവും രക്ഷാപ്രവര്‍ത്തകരെ പ്രതിരോധത്തിലാക്കുന്നുണ്ട്.
മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിക്കുകയായിരുന്നു. പലു നഗരത്തിനു സമീപത്തെ പൊബോയ കുന്നില്‍ 100 മീറ്റര്‍ നീളമുള്ള കുഴിയാണ് 1300 പേരെ സംസ്‌കരിക്കാന്‍ തയാറാക്കിയത്. ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടവര്‍ ഭക്ഷണവും കുടിവെള്ളവും കിട്ടാതെ കഷ്ടപ്പെടുന്നതായും വിവരമുണ്ട്.
സുലവേസിയില്‍ ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി കടകള്‍ കൊള്ളയടിച്ച നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ദുരന്തമുണ്ടായി രണ്ട് ദിവസത്തിനു ശേഷം തന്നെ ഭക്ഷണ വിതരണം ആരംഭിച്ചതായി ഡെപ്യൂട്ടി നാഷനല്‍ പോലീസ് മേധാവി അരി ദോനോ സുക്മന്തോ പറഞ്ഞു. ദുരന്തത്തിന് ഇരയായവര്‍ വസ്ത്രങ്ങളും മറ്റും കൊള്ളയടിച്ചതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.ദുരന്തത്തില്‍നിന്നു കരകയറുന്നതിന് ജനങ്ങള്‍ രാജ്യാന്തര സഹായം അഭ്യര്‍ഥിച്ചിട്ടുണ്ടെങ്കിലും പരസഹായമില്ലാതെ തന്നെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് രാജ്യത്തിന്റെ ശ്രമം.

 

 

Latest News