ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് പീഡനം:  യുവാവ് അറസ്റ്റിൽ

ജെയ്്‌സൺ

പെരിന്തൽമണ്ണ- ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വീട്ടമ്മയെ വിവാഹ വാഗ്്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഇടുക്കി സ്വദേശിയായ യുവാവിനെ മലപ്പുറം കൊളത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി രാജാക്കാട് സ്വദേശി ജെയ്്‌സൺ പി.ജോസഫ് (28) ആണ് അറസ്റ്റിലായത്. രണ്ടു കുട്ടികളുടെ മാതാവായ വീട്ടമ്മയാണ് പീഡിപ്പിക്കപ്പെട്ടത്. ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പ്രതി പ്രണയം നടിച്ച് വിവാഹ വാഗ്്ദാനം നൽകി വീട്ടമ്മയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. ഇയാളെ പെരിന്തൽമണ്ണ കോടതി റിമാന്റ് ചെയ്തു. 

Latest News