Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒളിപ്പിച്ച കള്ളപ്പണം വെളിപ്പെടുത്തിയവരില്‍ മുന്നില്‍ ഗുജറാത്തി സമ്പന്നര്‍

അഹമ്മദാബാദ്- രേഖകളില്ലാത്ത പണം വെളിപ്പെടുത്തൽ പദ്ധതി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ പ്രയോജനപ്പെടുത്തിയത് ഗുജറാത്തിൽ. നോട്ടുനിരോധനം വരുന്നതിന് തൊട്ടുമുമ്പ് 2016 ജൂൺ മുതൽ സെപ്തംബർ വരെ 18,000 കോടി രൂപയുടെ രേഖകളില്ലാത്ത പണമാണ് ഗുജറാത്തിൽ വെളിപ്പെടുത്തിയത്. ഇൻകം ഡിക്ലറേഷൻ സ്‌കീം പദ്ധതി പ്രകാരമായിരുന്നു ഇത്. ഏറ്റവും കൂടുതൽ പണം വെളുപ്പെടുത്തിയത് റിയൽ എസ്റ്റേറ്റ് വ്യാപാരി മഹേഷ് ഷാ ആയിരുന്നു. 13,860 കോടിയുടെ അനധികൃത വരുമാനമാണ് ഇദ്ദേഹം വെളിപ്പെടുത്തിയത്. രാജ്യത്ത് മൊത്തം വെളിപ്പെടുത്തിയ പണത്തിന്റെ 29 ശതമാനവും ഗുജറാത്തിലായിരുന്നു. ഇന്ത്യയിൽ ആകെ 65,250 കോടി രൂപയാണ് ഇത്തരത്തിൽ ഇൻകം ഡിക്ലറേഷൻ സ്‌കീമിന്റെ ഭാഗമായി വെളിപ്പെടുത്തിയിരുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്. ഭരത് സിംഗ് ജാല എന്നയാൾ നൽകിയ അപേക്ഷയിലാണ് വിവരാവകാശ കമ്മീഷൻ മറുപടി നൽകിയത്. അതേസമയം, രാഷ്ട്രീയ നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും മറ്റും ഈ പദ്ധതി ഉപയോഗിച്ച് അനധികൃത പണം നിയമവിധേയമാക്കിയത് സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നല്കിയിട്ടില്ല

Latest News