റിയാദ് വൈദ്യുതി നിലയത്തിലെ അഗ്നിബാധ; രാത്രി വൈകിയും തീ അണക്കാനായില്ല

റിയാദ്- സൗദി തലസ്ഥാനത്ത് വൈദ്യതി നിലയത്തിലുണ്ടായ അഗ്നിബാധ രാത്രി വൈകിയും അണക്കാനായില്ല. സിവില്‍ ഡിഫന്‍സ് യൂനിറ്റുകളും സൗദി ഇലക്ട്രിസിറ്റി കമ്പനിക്കു കീഴിലെ മെയിന്റനന്‍സ് സംഘവും ചേര്‍ന്ന് രാത്രി വൈകിയും തീ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ്.
സൗദി ഇലക്ട്രിസിറ്റി കമ്പനിക്കു കീഴില്‍ അല്‍നഫ്ല്‍ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതി നിലയത്തിലാണ് തീപ്പിടിത്തം. ട്രാന്‍സ്‌ഫോര്‍മറില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. സാങ്കേതിക തകരാറാണ് അഗ്നിബാധക്ക് കാരണം.
അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി സമീപ പ്രദേശങ്ങളിലേക്കുള്ള വൈദ്യുതി വിതരണം താല്‍ക്കാലികമായി കമ്പനി നിര്‍ത്തിവെച്ചിരുന്നു.  ആര്‍ക്കും പരിക്കില്ലെന്ന് കമ്പനി അറിയിച്ചു.

 

Latest News