Sorry, you need to enable JavaScript to visit this website.

കോഴിക്കോട് നിന്ന് സൗദിയ സര്‍വീസിന് തടസ്സമില്ല; എല്ലാ അനുമതിയും നല്‍കിയെന്ന് മന്ത്രി

ന്യൂദൽഹി- സൗദി അറേബ്യൻ എയർലൈൻസിന് കോഴിക്കോട്‌നിന്ന് വലിയ വിമാനങ്ങളുടെ സർവീസ് നടത്തുന്നതിന് ഡി.ജി.സി.എ അനുമതി നൽകിയതായി കേന്ദ്ര വ്യോമയാന മന്ത്രി  സുരേഷ് പ്രഭു പറഞ്ഞു. എം.കെ രാഘവൻ എം.പിയെ അറിയിച്ചതാണ് ഇക്കാര്യം. 
നിർത്താലക്കപ്പെട്ട കോഴിക്കോട് ഹജ് എംബാർക്കേഷൻ പോയിന്റ്  പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ തടസങ്ങളും നീങ്ങിയതായും മന്ത്രി അറിയിച്ചു. ഹജ് സർവീസ് നടത്തുന്നതിനുള്ള കോഡ്  ഡി വിമാനങ്ങൾ ഇറങ്ങാൻ കോഴിക്കോട് വിമാനത്താവളം സജ്ജമാണെന്നും മന്ത്രി വിശദീകരിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി കോഴിക്കോടു നിന്നുള്ള സൗദി എയർലൈൻസിന്റെ വിമാന സർവ്വീസ് നിലച്ചിരിക്കുകയായിരുന്നു. മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഡോ. ഷിഫാലി ജുനേജയുമായി എം.കെ രാഘവൻ ചർച്ച നടത്തി.


മലയാളം ന്യൂസ് വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കുന്നതിന് ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


കോഴിക്കോട് സർവീസ് നിർത്തിയതിനെ തുടർന്ന് തിരുവനന്തപുരത്തുനിന്ന് സർവീസ് നടത്താൻ നേരത്തെ കേന്ദ്ര വ്യോമയാന മന്ത്രാലയം 2020 വരെ സൗദി എയർലൈൻസിന് അനുമതി നൽകിയിരുന്നു. കോഴിക്കോട് സർവീസ് ആരംഭിച്ചാലും 2020 വരെ തിരവനന്തപുരത്തു നിന്നുള്ള സർവ്വീസ് സൗദി എയർലൈൻസിന് തുടരാമെന്നും ജോയിന്റ് സെക്രട്ടറി വിശദീകരിച്ചു. സൗദി എയർലൈൻസിന് കോഴിക്കോട് നിന്ന് ഉടൻതന്നെ സർവീസ് ആരംഭിക്കുന്നതിനുള്ള എല്ലാ സാങ്കേതിക ഉത്തരവുകളും യുദ്ധകാല അടിസ്ഥാനത്തിൽ ഈ ആഴ്ച്ച തന്നെ നൽകുമെന്നും അവർ അറിയിച്ചു.


 

Latest News