Sorry, you need to enable JavaScript to visit this website.

സ്വർണ കള്ളക്കടത്ത് സംഘങ്ങൾ  വീണ്ടും കാസർകോട് താവളമാക്കുന്നു

പിടികൂടിയ സ്വർണവും കുഴൽപണവുമായി കസ്റ്റംസ് സംഘം. വലത്ത്: പിടിയിലായ സ്വർണ വ്യാപാരി രാമചന്ദ്ര പാട്ടീൽ, ബഷീർ

കാസർകോട് - ഗൾഫ് നാടുകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും കാസർകോട്ടേക്ക് കുഴൽ പണത്തിന്റെയും കള്ളക്കടത്ത് സ്വർണത്തിന്റെയും ഒഴുക്ക് വീണ്ടും വർധിച്ചു. കഴിഞ്ഞ ദിവസം കസ്റ്റംസ് സംഘം നാടകീയമായി കുഴൽ പണവും സ്വർണവും പിടികൂടിയ സംഭവം ഇതിലേക്കാണ് വെളിച്ചം വീശുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണ ഭാഗമായി കൂടുതൽ സ്ഥലങ്ങളിൽ തിരച്ചിൽ നടത്താനുള്ള നീക്കത്തിലാണ് കസ്റ്റംസ് സംഘം. 
സ്വർണക്കടത്ത് കേസുകളിൽ മുമ്പ് ഉൾപ്പെട്ടവർ തന്നെയാണ് വീണ്ടും സജീവമായിട്ടുള്ളതെന്നാണ് കണ്ടെത്തൽ. കാസർകോട്, തളങ്കര, വിദ്യാനഗർ ഭാഗങ്ങളിലെ കൊഫെപോസ കേസിൽ അകപ്പെട്ട പലരും ഗൾഫിൽ നിന്ന് സ്വർണവും കുഴൽപണവും നാട്ടിലേക്ക് അയക്കുന്നുണ്ടെന്നാണ് വിവരം. ഇവരിൽ ചിലരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. ഇനിയും കൂടുതൽ പേർ കുടുങ്ങുമെന്നാണ് സൂചന. കാസർകോട്ടും ഗൾഫിലും വ്യാപാര ശൃംഖലയുള്ള ചിലർ നിരീക്ഷണത്തിലാണ്. ദുബായിൽ നിന്നും കടത്തിക്കൊണ്ടുവരുന്ന സ്വർണം കേരളത്തിലെയും കർണാടകയിലെയും സ്വർണ വ്യാപാരികൾക്ക് വിൽക്കുകയാണെന്നാണ് വിവരം.
1.20 കോടി രൂപയുമായി സ്വർണം വാങ്ങാൻ വരികയായിരുന്ന യുവാവ് കാറുമായി പിടിയിലായതോടെയാണ് സ്വർണ വേട്ടയും നടത്താൻ കസ്റ്റംസിന് സാധിച്ചത്.  തളങ്കരയിലെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി ഒന്നര കിലോ സ്വർണമാണ് പിടിച്ചെടുത്തത്. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി രാമചന്ദ്ര പാട്ടീൽ (27) ആണ് മഞ്ചേശ്വരത്ത് വെച്ച് 1.20 കോടി കുഴൽപണവുമായി പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിനു പിന്നാലെ തളങ്കര കുന്നിലിലെ ബഷീറിന്റെ (55) വീട്ടിൽ റെയ്ഡ് നടത്തി ഒന്നരക്കിലോ സ്വർണക്കട്ടികൾ പിടിച്ചെടുത്തു. തുടർന്ന് രാമചന്ദ്ര പാട്ടീൽ, ബഷീർ, പാട്ടീലിന്റെ കടയിലെ ജീവനക്കാരൻ എന്നിവരെ കസ്റ്റംസ് സംഘം അറസ്റ്റ് ചെയ്തു. 



 

Latest News