Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇനി പണം വീട്ടിൽ കൊണ്ടുവരും, എ.ഇ.പി.എസ് മെഷീനിലൂടെ  

പണം എടുക്കണമെങ്കിൽ അല്ലെങ്കിൽ കൈയിൽ കിട്ടണമെങ്കിൽ ഒന്നുകിൽ നിങ്ങൾ ബാങ്കിൽ പോകണം. അല്ലെങ്കിൽ എ.ടി.എമ്മിന് മുൻപിൽ ക്യൂ നിൽക്കണം. കൈയിൽ കാശ് കിട്ടണമെങ്കിൽ ഇതിൽ രണ്ടിൽ ഒന്ന് ചെയ്‌തേ തീരൂ.
എന്നാൽ പണവുമായി എ.ടി.എം നിങ്ങളുടെ കടകളിലേക്കും വീട്ടിലേക്കുമെല്ലാം വന്നാലോ? കേരളത്തിലാദ്യമായി ഈ നൂതന ആശയം കോഴിക്കോട്ടാണ് പ്രാവർത്തികമായിരിക്കുന്നത്.
മൈക്രോ എ.ടി.എം അഥവാ എ.ഇ.പി.എസിലൂടെ ഏത് ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്കും കോഴിക്കോട് സിറ്റി സർവ്വീസ് കോ-ഓപറേറ്റീവ് ദിവസ കലക്ഷൻ ഏജന്റുമാരിൽനിന്ന് ദിനേന പതിനായിരം രൂപ വരെ ലഭിക്കും. ആധാർ എനേബിൾഡ് പേയ്‌മെന്റ് സിസ്റ്റത്തിലൂടെയാണ് ഇങ്ങനെ പണം ലഭിക്കുന്നത്. ഇതാദ്യമായാണ് കേരളത്തിൽ ഉപഭോക്താക്കൾക്കായി ഒരു ബാങ്ക് ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. നിങ്ങളുടെ അക്കൗണ്ടുകൾ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് മാത്രം.
കേരളത്തിൽ ഫെഡറൽ ബാങ്ക് ഒഴികെയുള്ള സ്വകാര്യ ബാങ്കുകളായ ഐ.സി.സി.ഐ അടക്കമുള്ളവ ഈ സംവിധാനത്തിന്റെ ഭാഗമാണെന്ന് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ജി.നാരായണൻകുട്ടി 'മലയാളം ന്യൂസി'നോട് പറഞ്ഞു.
എ.ഇ.പി.എസ് മെഷീനുകളുമായുള്ള 40 ഓളം കലക്ഷൻ ഏജന്റുമാരിലൂടെയും സ്‌പോട്ടിൽ നിന്നുതന്നെ ഉപഭോക്താക്കൾക്ക് പണം ലഭിക്കും.
മാക്‌സിമസ് എന്ന ഏജൻസിയുമായി സഹകരിച്ചാണ് സിറ്റി ബാങ്ക് ഇത്തരമൊരു സംവിധാനം ഒരുക്കിയത്. പണം പിൻവലിക്കുക മാത്രമല്ല, നിങ്ങളുടെ അക്കൗണ്ടുള്ള ബാങ്കിലേക്ക് നമ്മുടെ വീട്ടുമുറ്റത്തെത്തുന്ന കലക്ഷൻ ഏജന്റുമാരിലൂടെ നിങ്ങൾക്ക് പണം അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും ചെയ്യാം.
'ഡിജിറ്റൽ ഇന്ത്യ' എന്ന ലക്ഷ്യത്തിന്റെ ഭാഗമായുള്ള പദ്ധതികളിൽപ്പെട്ടതാണിത്. മാക്‌സിമസ് നടപ്പിലാക്കുന്ന ഈ സംവിധാനത്തിന്റെ പേര് പേരാഗം എന്നാണ്. തുടർച്ചയായ ബാങ്ക് അവധി ദിനങ്ങൾ പോലുള്ളവ ബാധകമാകാതെ ഉപഭോക്താക്കൾക്ക് പണം ലഭിക്കുമെന്നതാണ് ഈ സംവിധാനം കൊണ്ട് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന മറ്റൊരു നേട്ടം. തുടർച്ചയായി അവധികൾ വന്നാൽ എ.ടി.എമ്മുകൾ കാലിയാകുന്നുവെന്ന പരാതിയും ഇതിലൂടെ ഇല്ലാതാക്കുമെന്നതാണ് ഇതിന്റെ മേന്മ.

Latest News