മതം മാറ്റാന്‍ പത്ത് വയസ്സുകാരന്റെ ചേലാകര്‍മം നടത്തിയെന്ന് പരാതി

ലുധിയാന- ഇസ്ലാമിലേക്ക് മതം മാറ്റുന്നതിന് പത്ത് വയസ്സുകാരന്റെ ചേലാകര്‍മം നടത്തിയതായി പരാതി. മൂന്ന് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ലുധിയാന പോലീസ് എസ്.എച്ച്.ഒ മാച്ചിവാര പറഞ്ഞു. പത്ത് വയസ്സുകരനേയും കൊണ്ട് അമ്മാവനാണ് പോലീസ് സ്‌റ്റേഷനിലെത്തിയത്. കുട്ടി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയില്ല.
 

Latest News