Sorry, you need to enable JavaScript to visit this website.

പാചകവാതക വിലയില്‍ 59 രൂപയുടെ വര്‍ധന

ന്യുദല്‍ഹി- പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നതിനിടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയായി പാചക വാതകത്തിനും വില കൂട്ടി. ദല്‍ഹിയില്‍ സബ്‌സിഡിയില്ലാത്ത പാചക വാതക സിലിണ്ടര്‍ ഒന്നിന് 59 രൂപ കൂട്ടി 871.50 രൂപയാക്കി. സബ്‌സിഡി സിലിണ്ടറിന് 2.89 രൂപ കൂട്ടി 502.40 രൂപയുമാക്കി. കേരളത്തില്‍ സബ്‌സിഡിയില്ലാത്ത സിലിണ്ടര്‍ ഒന്നിന് 54 രൂപ വര്‍ധിപ്പിച്ച് 869.50 രൂപയാക്കി. വാണിജ്യ സിലിണ്ടര്‍ വില 1450.10 രൂപയില്‍ നിന്നും 1497 രൂപയാക്കിയും വര്‍ധിപ്പിച്ചു. രാജ്യാന്തര വിപണിയിലെ വിലയുടെ വിദേശ നാണ്യ ഇടപാടിലെ വ്യതിയാനവുമാണ് പാചകവാതക വിലയെ സ്വാധീനിക്കുന്നതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ.ഒ.സി) അറിയിച്ചു. സബ്‌സിഡി സിലിണ്ടറിന് 2.89 രൂപ വര്‍ധിക്കാന്‍ കാരണം ജി.എസ്.ടി ആണെന്നും ഐ.ഒ.സി വ്യക്തമാക്കി. വില വര്‍ധനയ്ക്ക് ആനുപാതികമായി സബ്‌സിഡി തുകയിലും വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം ലഭിച്ച 320.49 ഈ മാസത്തോടെ 376.60 രൂപയായി വര്‍ധിക്കുമെന്നും ഐ.ഒ.സി അറിയിച്ചു. 

അതിനിടെ പെട്രോള്‍ ഡീസല്‍ വിലയിലും വീണ്ടും വര്‍ധനവുണ്ടായി. പെട്രോള്‍ ലീറ്ററിന് 25 പൈസയും ഡീസല്‍ 32 പൈസയുമാണ് കൂടിയത്.
 

Latest News