Sorry, you need to enable JavaScript to visit this website.

ഇതാ ഹൃദയം കീഴടക്കി ഒരു പോലീസുകാരൻ

ഹൈദരാബാദ്- അതൊരു ചന്തമുള്ള കാഴ്ച്ചയായിരുന്നു. സർക്കാർ പരീക്ഷ എഴുതാനെത്തിയ യുവതിയുടെ കൈക്കുഞ്ഞിനെ പരിചരിക്കുന്ന പോലീസുകാരന്റെ കാഴ്ച്ച. തെലങ്കാനയിലെ പോലീസുകാരൻ മുജീബുറഹ്മാനാണ് പരീക്ഷ എഴുതാനെത്തിയ യുവതിയുടെ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ പരിചരിച്ചത്. ഇതിന്റെ ചിത്രം ഐ.പി.എസ് ഓഫീസർ രമ രാജേശ്വരി ട്വിറ്ററിൽ പങ്കുവെച്ചതോടെ സംഭവം വൈറലായി. മൂസാപെട്ട് പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മുജീബ് റഹ്മാനെ മെഹബൂബ് നഗർ ജില്ലയിലെ ജൂനിയർ ബോയ്‌സ് കോളെജിൽ സുരക്ഷാഡ്യൂട്ടിക്കായി നിയോഗിച്ചതായിരുന്നു. ഇവിടേക്കാണ് യുവതി പരീക്ഷ എഴുതാനെത്തിയത്. ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ പെൺകുട്ടി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽനിന്നുള്ളതായിരുന്നു.

പതിനാലു വയസുള്ള പെൺകുട്ടിക്കൊപ്പമാണ് യുവതി പരീക്ഷക്ക് എത്തിയത്. എന്നാൽ കുഞ്ഞ് ഈ പെൺകുട്ടിയുടെ അടുത്ത്‌നിന്ന് നിർത്താതെ കരയാൻ തുടങ്ങി. തുടർന്നാണ് മുജീബ് റഹ്മാൻ കുഞ്ഞിന്റെ പരിചരണം ഏറ്റെടുത്തത്. 48-കാരനായ മുജീബ്‌റഹ്മാൻ തന്റെ മക്കളെയും ഉയർന്നനിലയിലാണ് പഠിപ്പിക്കുന്നത്. ഒരാൾ ചൈനയിൽ എം.ബി.ബി.എസ് വിദ്യാർഥിയാണ്. മകൾ അടുത്ത കൊല്ലം സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കും.
 

Latest News