റിയാദ്- ആഗോള സാമ്പത്തിക വളർച്ചയെ കാര്യമായി സ്വാധീനിക്കുന്ന എണ്ണ വിപണിയിൽ സ്ഥിരത നിലനിർത്തുന്നത് സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായി ടെലിഫോണിൽ ബന്ധപ്പെട്ട് ചർച്ച നടത്തി. എണ്ണ വില ക്രമാതീതമായി ഇടിയുന്നതിന് അറുതി വരുത്തുന്നതിൽ സൗദി അമേരിക്കൻ സഹകരണം ഉറപ്പാക്കും. ഗൾഫ് മേഖലയിലും ആഗോള തലത്തിലെയും സ്ഥിതി വിശേഷങ്ങളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതും സംബന്ധിച്ചായിരുന്നു പ്രധാനമായും ഇരുനേതാക്കളും അഭിപ്രായങ്ങൾ പങ്കുവെച്ചത്.






