Sorry, you need to enable JavaScript to visit this website.

രാജ്യത്തെ അപമാനിക്കാൻ ശ്രമിക്കുന്നവരെ നേരിടും-മോഡി

ന്യൂദൽഹി- രാജ്യത്ത് ശാന്തിയുടെ അന്തരീക്ഷം ഇല്ലാതെയാക്കാൻ ശ്രമിക്കുന്നവർക്ക് സൈന്യം മുഖമടച്ച് മറുപടി കൊടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിലാണ് മോഡി ഇക്കാര്യം പറഞ്ഞത്. നാം ശാന്തിയിൽ വിശ്വസിക്കുകയും ശാന്തിയെ പ്രോത്സാഹിപ്പിക്കാൻ പ്രതിബദ്ധരായിരിക്കുകയും ചെയ്യുന്നവരാണെന്നും എന്നാൽ രാജ്യത്തിന്റെ പരമാധികാരത്തിന്റെ വില കെടുത്തി ഒരിക്കലും വിട്ടുവീഴ്ച്ചക്ക് തയ്യാറല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഭാരതം എന്നും ശാന്തിക്കുവേണ്ടി  പ്രതിബദ്ധതയോടും സമർപ്പണത്തോടുമാണ് നിലകൊണ്ടിട്ടുുള്ളത്.  ഇരുപതാം നൂറ്റാണ്ടിൽ രണ്ട് ലോകമഹായുദ്ധങ്ങളിൽ നമ്മുടെ ഒരു ലക്ഷത്തിലധികം സൈനികർ ശാന്തിയ്ക്കുവേണ്ടി മഹത്തായ ബലിദാനം അർപ്പിക്കുകയുണ്ടായി. അതും ആ യുദ്ധവുമായി നമുക്ക് യാതൊരു ബന്ധവുമില്ലാതിരുന്ന കാലത്തായിരുന്നുവൊേർക്കണം. ഒരിക്കലും മറ്റാരുടെയും ഭൂമിയിൽ നമ്മുടെ കണ്ണ്  പതിഞ്ഞിട്ടില്ല. അത് ശാന്തിയോടുള്ള നമ്മുടെ പ്രതിബദ്ധതയായിരുന്നുവെന്നും മോഡി വ്യക്തമാക്കി. 

സൈനികർ രാജ്യത്തിന് ചെയ്ത സേവനങ്ങൾ സ്മരിച്ച മോഡി, മലയാളിയായ അഭിലാഷ് ടോമിയുടെ ജീവൻമരണ പോരാട്ടത്തെയും പ്രകീർത്തിച്ചു. 
നടുക്കടലിൽ അകപ്പെട്ട ടോമിയെ എങ്ങനെ രക്ഷിക്കാനാകുമെന്ന് രാജ്യമാകെയും വേവലാതിപ്പെട്ട'ു. അഭിലാഷ് ടോമി വളരെ സാഹസികനായ ഒരു വീരനാണെ് നിങ്ങൾക്കറിയാമായിരിക്കും. അദ്ദേഹം ഒറ്റയ്ക്ക് ഒരു ആധുനിക സാങ്കേതിക വിദ്യയുടെ സഹായവുമില്ലാതെ ഒരു ചെറിയ നൗകയുമായി ലോകംചുറ്റുന്ന ആദ്യത്തെ ഭാരതീയനാണ്. കഴിഞ്ഞ 80 ദിവസങ്ങളായി അദ്ദേഹം ദക്ഷിണ ഹിന്ദ് സമുദ്രത്തിൽ ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുക്കാനായി സമുദ്രത്തിൽ തന്റെ യാത്ര തുടർന്നുകൊണ്ട് മുേറുകയായിരുന്നു. പക്ഷേ, ഭീകരമായ സമുദ്രക്കൊടുങ്കാറ്റ് അദ്ദേഹത്തിന് അപകടം സൃഷ്ടിച്ചു. എന്നാൽ ഭാരതത്തിന്റെ നാവികസേനയുടെ ഈ വീരൻ സമുദ്രത്തിൽ പല ദിവസങ്ങളായി പ്രതിസന്ധിയോടു പോരാടുകയായിരുന്നു. ഒന്നും കഴിക്കുകയും കുടിക്കുകയും ചെയ്യാതെ അദ്ദേഹം സമുദ്രമധ്യത്തിൽ കഴിഞ്ഞു. ജീവതത്തോട് പരാജയം സമ്മതിക്കാൻ തയ്യാറായില്ല. ധൈര്യവും ദൃഢനിശ്ചയവും പരാക്രമവും നിറഞ്ഞ ഒരു അദ്ഭുതം ജനിപ്പിക്കുന്ന ഉദാഹരണം - അഭിലാഷിനെ സമുദ്രത്തിൽ നിന്ന് രക്ഷപ്പെടുത്തിക്കഴിഞ്ഞപ്പോൾ ഞാൻ ടെലിഫോണിൽ സംസാരിച്ചു. ഞാൻ ടോമിയെ നേരത്തെ കണ്ടിട്ടുണ്ടായിരുന്നു. ഇത്രയും വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് വീണ്ടും തന്റെ ആവേശം, ഉത്സാഹം ഇതുപോലുള്ള സാഹസം ഇനിയും തുടരാനുള്ള ദൃഢനിശ്ചയം അദ്ദേഹം എന്നോടു വ്യക്തമാക്കി. രാജ്യത്തെ യുവതലമുറയ്ക്ക് അദ്ദേഹം  പ്രേരണയാണ്. ഞാൻ അഭിലാഷ് ടോമിയുടെ നല്ല ആരോഗ്യത്തിനുവേണ്ടി പ്രാർഥിക്കുന്നു. അദ്ദേഹത്തിന്റെ ഈ ധൈര്യം, പരാക്രമം, ദൃഢനിശ്ചയം, വിപത്തിനെ നേരിടാനും വിജയം വരിക്കാനുമുള്ള ശക്തി നമ്മുടെ രാജ്യത്തെ യുവതലമുറയ്ക്ക് തീർച്ചയായും പ്രേരണയാകും.
രാജ്യത്ത് വളർുവരുന്ന മധ്യവർഗ്ഗം, വർധിച്ചുവരുന്ന അവരുടെ സാമ്പത്തിക ശക്തി, വളരുന്ന ക്രയവിക്രയക്ഷമത എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു കാര്യം ചിന്തിക്കണം. നാം എന്തെങ്കിലും വാങ്ങാൻ പോകുമ്പോൾ നിമിഷനേരത്തേക്ക് ഗാന്ധിജിയെ സ്മരിക്കാനാകുമോ? ഞാൻ വാങ്ങുന്ന സാധനം കൊണ്ട് രാജ്യത്തിലെ ഏതു പൗരനാണ് നേട്ടമുണ്ടാകുന്നതെന്ന് ചിന്തിക്കാനാകുമോ? ആരുടെ മുഖത്ത് സന്തോഷം സ്ഫുരിക്കും? നിങ്ങൾ അതു വാങ്ങുന്നതുകൊണ്ട് ആർക്കാണ് പ്രത്യക്ഷത്തിലോ പരോക്ഷമായോ ഗുണമുണ്ടാകുക? ദരിദ്രരിൽ ദരിദ്രനായവന് നേട്ടമുണ്ടാകുമെങ്കിൽ എനിക്ക് കൂടുതൽ സന്തോഷമുണ്ടാകും. വരും നാളുകളിൽ നാം എപ്പോൾ, എന്തു വാങ്ങിയാലും ഗാന്ധിജിയുടെ ഈ മന്ത്രം ഓർമ്മിച്ചുകൊണ്ടാകട്ടെയെന്നും മോഡി പറഞ്ഞു. 

Latest News