സിഡ്നി- വസ്ത്രങ്ങളൊഴിവാക്കി മാറിടം തുറന്നു കാട്ടി പാട്ടുപാടിയ ലോക ടെന്നീസ്് സുപ്പര്‍ താരം സെറീല വില്യംസ് ഇന്റര്‍നെറ്റില്‍ പുതിയ കോലാഹലമുണ്ടാക്കി. സ്തനാര്‍ബുധത്തെ സൂക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള ബോധവല്‍ക്കരണ ശ്രമമായിരുന്നെങ്കിലും എല്ലാവര്ക്കും ഇതത്ര രസിച്ചില്ല. പ്രശസ്ത ഓസ്ട്രേലിയന്‍ സംഗീത ബാന്‍ഡായ ദി ഡിവൈനല് പുറത്തിറക്കി 1991ല്‍ സൂപ്പര്‍ ഹിറ്റായ 'ഐ ടച് മൈസെല്‍ഫ്' എന്ന പാട്ടു പാടിയായിരുന്നു സെറീനയുടെ മാറിട പ്രദര്‍ശനം. ഇന്‍സ്റ്റഗ്രാമിലാണ് ഈ ലഘു വീഡിയോ സെറീന പങ്കുവച്ചത്. കൈപത്തികള്‍ കൊണ്ടു സ്തനങ്ങള്‍ മറച്ചു പിടിച്ചാണ് സെറീന പാട്ടുപാടുന്നത്. സ്തനാര്‍ബുധ ബോധവല്‍ക്കരണ മാസാചരണത്തിന്റെ ഭാഗമായാണ് ഈ വിഡിയോ പുറത്തു വിട്ടതെന്നും സ്ത്രീകള്‍ ഇടക്കിടെ സ്തനങ്ങള്‍ പരിശോധിക്കണമെന്ന് ഓര്‍മ്മപ്പെടുത്താനാണ് ഞാനീ പാടുന്ന വീഡിയോ നിങ്ങളുമായി പങ്കുവയ്ക്കുന്നതെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ സെറീന പറയുന്നുണ്ട്.
ഐ ടച് മൈസെല്‍ഫ് എന്ന പ്രശസ്ത ഗാനത്തിന്റെ സഹരചയിതാവും ഡിവൈനല് സംഘത്തിലെ സംഗീതജ്ഞയുമായ ക്രിസ് ആംഫ്ലെറ്റ് അഞ്ചു വര്‍ഷം മുമ്പ് സ്തനാര്‍ബുദം പിടിപെട്ടാണ് മരിച്ചത്. ഇവരോടുള്ള ആദര സൂചകമായ നടന്നു വരുന്ന ഐ ടച് മൈസെല്‍ഫ് പ്രൊജക്ടിന്റെ ഭാഗമാണ് ഈ സ്തനാര്‍ബുദ ബോധവല്‍ക്കര വിഡിയോ എന്നും സെറീന വ്യക്തമാക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 13 ലക്ഷം പേരാണ് ലോകത്തൊട്ടാകെ ഇതു കണ്ടത്. സെറീനയുടെ ഈ ധൈര്യത്തെ പുകഴ്ത്തി ഫാന്സുകള് ശക്തമായ പിന്തുണയുമായി രംഗത്തെത്തി.