ന്യൂദൽഹി- അസുഖബാധിതനായി മുംബൈ എയിംസയിൽ ചികിത്സയിൽ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹർ പരിക്കറിനെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സന്ദർശിച്ചു. ആരോഗ്യസ്ഥിതി അന്വേഷിക്കുന്നതിന് വേണ്ടിയാണ് വൈസ് പ്രസിഡന്റ് ആശുപത്രിയിൽ എത്തിയത്. ഇക്കഴിഞ്ഞ പതിനഞ്ച് മുതലാണ് പരിക്കറിനെ എയിംസിൽ പ്രവേശിപ്പിച്ചത്. നേരത്തെ അമേരിക്കയിൽ മാസങ്ങളോളം ചികിത്സയിലായിരുന്നു.