റിയാദ് - സൗദിവൽക്കരണം വർധിപ്പിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് പുതുതായി 68 പദ്ധതികൾ ഇന്ന് പ്രഖ്യാപിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി അറിയിച്ചു. ബിസിനസ് മേഖലയിലും സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിലും പുതിയ പദ്ധതികൾ സഹായകമാകും. സാമൂഹിക വികസന മേഖലയിൽ വൈകാതെ നിരവധി പദ്ധതികൾ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.






