Sorry, you need to enable JavaScript to visit this website.

ആശ്രിത ലെവി ഒഴിവാക്കൽ: റിപ്പോർട്ട് ജവാസാത്ത് നിഷേധിച്ചു

റിയാദ് - ആശ്രിതലെവി അടക്കാതെ ചില രാജ്യങ്ങളിൽനിന്നുള്ള വിദേശികളുടെ ഇഖാമ തുടർച്ചയായി നാലു വർഷക്കാലം പുതുക്കാമെന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ട് വാസ്തവവിരുദ്ധമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഒരു വർഷത്തേക്ക് 500 റിയാൽ വീതം ഫീസ് നൽകി, ആശ്രിത ലെവി അടക്കാതെ നാലു വർഷക്കാലം ചില രാജ്യക്കാരുടെ ഇഖാമ പുതുക്കാനാകുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു എന്നാണ് സാമൂഹികമാധ്യമങ്ങളിൽ കിംവദന്തി പ്രചരിച്ചത്. ജവാസാത്ത് സേവനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജ വാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നതിന് എതിരെ ജവാസാത്ത് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. ജവാസാത്തുമായി ബന്ധപ്പെട്ട ഏതു വാർത്തകളും നിർദേശങ്ങളും ഔദ്യോഗിക ചാനലുകൾ വഴി പരസ്യപ്പെടുത്തുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു. 

Latest News