പര്‍ദ അണിഞ്ഞ് പ്രസവ വാര്‍ഡില്‍ കയറി; പോലീസുകാരന് സസ്‌പെന്‍ഷന്‍

തൊടുപുഴ- സ്വകാര്യ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ പര്‍ദ ധരിച്ച് കയറിയെന്ന പരാതിയില്‍ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. കുളമാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ നൂര്‍ സമീര്‍ വെള്ളിയാഴ്ച രാത്രി തൊടുപുഴയ്ക്കു സമീപത്തെ ആശുപത്രിയിലെ ലേബര്‍ റൂമില്‍ കയറിയെന്നാണ് പരതി. സംഭവത്തെ തുടര്‍ന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാലാണ് അന്വേഷണവിധേയമായി പോലീസുകാരനെതിരെ നടപടി എടുത്തത്. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ ലേബര്‍ റൂമിയില്‍ കയറിയ പോലീസുകാരനെ ഒരു രോഗിയുടെ കൂട്ടിരിപ്പുകാരി കണ്ടു ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ ഇറങ്ങിയോടിയ ഇയാളെ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞു നിര്‍ത്തി മുഖത്തെ തുണി മാറ്റി നോക്കിയപ്പോഴാണ് ആളെ പിടിച്ചത്. പോലീസിനെ വിളിക്കാന്‍ ശ്രമിച്ചതോടെ ഇയാള്‍ ഇവിടെ നിന്നും മുങ്ങി. പരാതിയെ തുടര്‍ പോലീസുകാരനെതിരെ ആള്‍മാറാട്ടത്തിനും ഭീതിപ്പെടുത്തിയതിനും കേസെടുത്തു.
 

Latest News