അബഹ- മഹായിൽ അസീറിലെ തർഖശ് ഗ്രാമത്തിൽ കാറിടിച്ച് പ്രായമേറിയ രണ്ടു സ്ത്രീകൾ മരിച്ചു. അൽഹസ്മ വളവിലാണ് അപകടം. എൺപതു വയസുകാരിയും അയൽവാസിയായ എൺപത്തിയഞ്ചുകാരിയുമാണ് മരിച്ചത്. അപകടമുണ്ടാക്കിയ കാർ ഡ്രൈവർ പോലീസിന് മുന്നിൽ കീഴടങ്ങി. തന്റെ മാതാവാണ് അപകടത്തിൽ മരണപ്പെട്ടവരിൽ ഒരാളെന്ന് സൗദി പൗരൻ മിസ്ഫർ അൽനാശിരി പറഞ്ഞു. തന്റെ സഹോദരനും മകനും നേരത്തെ ഇതേ സ്ഥലത്ത് വാഹനമിടിച്ച് മരിച്ചിട്ടുണ്ട്. ഈ സ്ഥലത്ത് പത്തിലേറെ പേർ അപകടങ്ങളിൽ മരണപ്പെട്ടിട്ടുണ്ട്. അപകടങ്ങൾക്ക് തടയിടുന്നതിന് ഇവിടെ ഹംപുകൾ സ്ഥാപിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ബന്ധപ്പെട്ട വകുപ്പുകൾ ഇതുവരെ ചെവിക്കൊണ്ടിട്ടില്ലെന്നും മിസ്ഫർ അൽനാശിരി പറഞ്ഞു.