തൃശൂർ - ഇന്ന് വിവാഹിതനാകേണ്ട യുവാവ് ഇന്നലെ ഹൃദയാഘാതം മൂലം മരിച്ചു. പേരാമംഗലം എടക്കളത്തൂർവീട്ടിൽ ജോസ്-സെലീന ദമ്പതികളുടെ മകൻ ഷിനോജ്(31) ആണ് ഇന്നലെ രാവിലെ മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വിവാഹം നടക്കാനിരിക്കെയാണ് ദുരന്തം. ഫോട്ടോഗ്രാഫറും ഡിസൈനറുമായ ഷിനോജ് കഴിഞ്ഞ പത്തുവർഷമായി പേരാമംഗലം സോപാനം സ്റ്റുഡിയോയിൽ ജോലി ചെയ്തു വരികയായിരുന്നു. ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ മുതുവറ യൂണിറ്റ് മുൻ ട്രഷററും നിലവിൽ എക്‌സിക്യൂട്ടീവ് അംഗവുമാണ്.
ബിജോയ് സഹോദരനാണ്.