ജനീവ- അഴിമതിക്കെതിരെയും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും പൊരുതുന്നവരടക്കമുള്ള പൗരാവകാശ പ്രവര്‍ത്തകരെ ഭീകരവിരുദ്ധ നിയമം ചുമത്തി പീഡിപ്പിക്കുന്ന ഈജിപ്തിന്റെ നടപടിയെ 17 മനുഷ്യാവകാശ വിദഗ്ധര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇത്രയധികം വിദഗ്ധര്‍ സംയുക്തമായി ഒരു രാജ്യത്തിനെതിരെ രംഗത്തുവരുന്നത് അപൂര്‍വമാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അമല്‍ ഫാത്തിയടക്കമുള്ളവരുടെ പേരുകള്‍ നിരത്തിക്കൊണ്ടാണ് വിമര്‍ശം.
അമല്‍ ഫാത്തിയുടെ വിധി ഇന്ന് വരാനിരിക്കുകയാണ്. ഭീകരതയും ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമവുമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.