ഇന്തൊനേഷ്യയില്‍ സുനാമി ആഞ്ഞടിച്ചു; വന്‍ ദുരന്തം- Video

ജക്കാര്‍ത്ത- ശക്തിയേറിയ ഭൂകമ്പത്തിനു പിന്നാലെ ഇന്തൊനേഷ്യന്‍ ദ്വീപായ സുലവെസിയില്‍ സുനാമി. ശക്തമായ കടലാക്രമണത്തില്‍ കെട്ടിടങ്ങളും വാഹനങ്ങലും ഓഴുകിപ്പോകുന്ന വീഡിയോകള്‍ പുറത്തു വന്നു. കെട്ടിടത്തിന്റെ ഒന്നാം നില പൂര്‍ണമായും സുനാമിയില്‍ മുങ്ങിയതോടെ നിലവിളിച്ചോടുന്നവരുടെ വിഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നു. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതു പിന്‍വലിച്ചതിനു തൊട്ടുപിറകയൊണ സുനാമി തിരമാലകള്‍ സുലെവെസി തീരമേഖലയെ വിഴുങ്ങിയത്. ദുരന്തം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതെയുള്ളൂ. പലു, ദൊങ്കല തുടങ്ങിയ നഗരങ്ങളില്‍ സുനാമി വന്‍ നാശം വിതച്ചിട്ടുണ്ട്. വീടുകളും കെട്ടിടങ്ങളും ഒഴുകിപ്പോയി. നിരവധി പേരെ കാണാതായതായും സംശയിക്കപ്പെടുന്നു. വൈദ്യുത വിതരണവും നിലച്ചിട്ടുണ്ട്.
 

Latest News