Sorry, you need to enable JavaScript to visit this website.

റിയാദ് എയർപോർട്ടിൽ പരിശോധനാ ഏരിയ നവീകരിച്ചു

റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നവീകരിച്ച പരിശോധനാ ഏരിയ. 

റിയാദ്- കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒന്നാം നമ്പർ ടെർമിനലിലും രണ്ടാം നമ്പർ ടെർമിനലിലും നിർഗമന ഏരിയയിൽ യാത്രക്കാരുടെ ദേഹപരിശോധനയും ലേഗജ് പരിശോധനയും നടക്കുന്ന പ്രദേശം റിയാദ് എയർപോർട്ട്‌സ് കമ്പനി നവീകരിച്ചു. ദേശീയ സുരക്ഷാ ഏജൻസിയുമായി സഹകരിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. യാത്രക്കാർക്ക് നൽകുന്ന സേവനങ്ങൾ നവീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. രണ്ടു ഘട്ടമായാണ് നവീകരണ, വികസന പദ്ധതി പൂർത്തിയാക്കിയത്. 
ആദ്യ ഘട്ടത്തിൽ യാത്രക്കാരുടെ നടപടികൾ വേഗത്തിലാക്കുന്നതിന് പ്രവേശന വഴികൾ ക്രമീകരിക്കുകയാണ് ചെയ്തത്. ഇതിലൂടെ യാത്രക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് എടുക്കുന്ന സമയവും അധ്വാനവും ഏറെ ലാഭിക്കുന്നതിന് സാധിച്ചു. രണ്ടാം ഘട്ടത്തിൽ പരിശോധനാ ഉപകരണങ്ങളുടെ എണ്ണം വർധിപ്പിച്ചു. ഏറ്റവും മുന്തിയ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് എയർപോർട്ടിൽ പരിശോധനാ ഏരിയ വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്തത്. യാത്രക്കാരുടെ നടപടികൾ എളുപ്പമാക്കുന്നതിനും ഏറ്റവും മികച്ച സേവനങ്ങൾ അവർക്ക് നൽകുന്നതിനും ശ്രമിച്ച് ഏതാനും പുതിയ പദ്ധതികളും സേവനങ്ങളും ആരംഭിക്കുന്നതിന് റിയാദ് എയർപോർട്ട്‌സ് കമ്പനി ആലോചിക്കുന്നുണ്ട്. 
 

Latest News