Sorry, you need to enable JavaScript to visit this website.

ഹായിൽ-അൽഖസീം റോഡിൽ വേഗപരിധി ഉയർത്തുന്നു

ഹായിൽ- ഹായിൽ, അൽഖസീം എക്‌സ്പ്രസ് വേയിൽ കൂടിയ വേഗപരിധി മണിക്കൂറിൽ 140 കിലോമീറ്ററായി ഉയർത്തുന്നതിന് തീരുമാനിച്ചതായി ഹായിൽ ഗതാഗത മന്ത്രാലയ ശാഖാ മേധാവി എൻജിനീയർ തുർക്കി അൽറാദി അറിയിച്ചു. സഫർ ഒന്നു (ഒക്‌ടോബർ 10) മുതൽ ഈ റോഡിൽ കാറുകൾക്കുള്ള കൂടിയ വേഗപരിധി മണിക്കൂറിൽ 140 കിലോമീറ്ററായിരിക്കും. ഹൈവേ പോലീസുമായി ഏകോപനം നടത്തിയാണ് ഹായിൽ, അൽഖസീം എക്‌സ്പ്രസ് വേയിൽ കൂടിയ വേഗപരിധി ഉയർത്തുന്നതെന്നും എൻജിനീയർ തുർക്കി അൽറാദി പറഞ്ഞു.
 

Latest News