യൂറോപ്യന്‍ ഫുട്‌ബോളില്‍ ഈയാഴ്ച വമ്പന്‍ പോരാട്ടങ്ങള്‍. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ശനിയാഴ്ച മുന്‍നിരക്കാരായ ചെല്‍സിയും ലിവര്‍പൂളും മാറ്റുരക്കും. ലീഗ് കപ്പില്‍ ചെല്‍സിയോട് കഴിഞ്ഞ ദിവസം ലിവര്‍പൂള്‍ തോറ്റിരുന്നു. എന്നാല്‍ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളാണ് എല്ലാ കളിയും ജയിച്ച ഏക ടീം. ചെല്‍സി ഒപ്പമുണ്ടായിരുന്നുവെങ്കിലും അവസാന ലീഗ് മത്സരത്തില്‍ സമനില വഴങ്ങി.
സ്പാനിഷ് ലീഗില്‍ മഡ്രീഡ് വമ്പന്മാരുടെ മുഖാമുഖമാണ്. റയല്‍ മഡ്രീഡും അത്‌ലറ്റിക്കൊ മഡ്രീഡും. കഴിഞ്ഞ ദിവസം റയലും ബാഴ്‌സലോണയും തോറ്റിരുന്നു. ബാഴ്‌സലോണക്ക് അത്‌ലറ്റിക്കൊ ബില്‍ബാവോയെയാണ് നേരിടേണ്ടത്.
ഇറ്റാലിയന്‍ ലീഗിലും ഒന്നും രണ്ടു സ്ഥാനക്കാരുടെ മത്സരമാണ്. യുവന്റസ് നാപ്പോളിയുമായി ഏറ്റുമുട്ടും. ശനിയാഴ്ച തന്നെയാണ് റോമ-ലാസിയൊ സൂപ്പര്‍ മത്സരവും. ഫ്രഞ്ച് ലീഗില്‍ പി.എസ്.ജി കളിക്കുക നീസുമായാണ്. നീസില്‍ പലപ്പോഴും പി.എസ്.ജിക്ക് കാലിടറിയിട്ടുണ്ട്. ജര്‍മന്‍ ലീഗില്‍ ഹെര്‍ത്ത ബെര്‍ലിനുമായി ബയേണ്‍ മ്യൂണിക് ഏറ്റുമുട്ടും.






