ലൈംഗികാരോപണം: നടി തനുശ്രീ ദത്തയ്ക്ക് നാന പടേക്കര്‍ വക്കീല്‍ നോട്ടീസയച്ചു

ന്യൂദല്‍ഹി- നടനും സംവിധായകനുമായ നാന പടേക്കര്‍ തനിക്കു നേരെ ലൈംഗികാതിക്രമം കാട്ടിയെന്ന ആരോപണം ഉന്നയിച്ച നടി തനുശ്രീ ദത്ത മാപ്പു പറയണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചതായി പടേക്കറുടെ അഭിഭാഷകന്‍ അറിയിച്ചു. സിനിമാ ഷൂട്ടിങ് സെറ്റില്‍ വച്ച് 10 വര്‍ഷം മുമ്പ് തന്നോട് ലൈംഗികാതിക്രമം കാട്ടിയെന്ന തനുശ്രിയുടെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസമാണ പുറത്തു വന്നത്. വഴങ്ങാത്തതിന് ഗുണ്ടകളെ വിട്ട് ആക്രമിക്കാന്‍ ശ്രമിച്ചെന്നും തനുശ്രീ ആരോപിച്ചിരുന്നു. എന്നാല്‍ നൂറോളം പേരുള്ള സിനിമാ സെറ്റില്‍ വച്ച് എന്തു പീഡനമാണ് നടന്നതെന്ന് നാന പടേക്കര്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ ചോദിച്ചിരുന്നു. തനുശ്രീയുട ആരോപണം അസത്യമാണെന്നും ഇതിനെതിരെ നിയമനപടി സ്വീകരിക്കുമെന്നും പടേക്കറുടെ അഭിഭാഷകന്‍ ശിരോദ്കര്‍ പറഞ്ഞു. ഇതിന്റെ ആദ്യപടിയായാണ് മാപ്പപേക്ഷിക്കണമെന്നാവശ്യപ്പട്ട് വെള്ളിയാഴ്ച നോട്ടീസ് അയച്ചതെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ 2008ല്‍ സംഭവം നടക്കുമ്പോള്‍ സിനിമാ സെറ്റിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തക ജാനിസ് സെകേരിയ, മുന്‍ സഹ സംവിധായിക ശൈനി ഷെട്ടി എന്നിവര്‍ ഭാഗികമായി ശരിവച്ചിട്ടുണ്ട്. മാത്രവുമല്ല തനുശ്രീയ്ക്കു പിന്തുണയുമായി ബോളിവുഡിലെ പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. പ്രസ്തു സിനിമയില്‍ തനുശ്രീയുടെ നായിക നടനായിരുന്ന അക്ഷയ് കുമാറിന്റെ ഭാര്യ നടി ട്വിങ്കില്‍ ഖന്ന, സോനം കപൂര്‍, പ്രിയങ്ക കപൂര്‍, ഫര്‍ഹാന്‍ അഖ്തര്‍ തുടങ്ങിയ പ്രമുഖരെ തനുശ്രീയെ പിന്തുണച്ചത്.
 

Latest News