Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റണ്‍വെ വിട്ടുപോയ വിമാനം കായലില്‍ കൂപ്പുകുത്തി; യാത്രക്കാര്‍ നീന്തി രക്ഷപ്പെട്ടു

വെല്ലിങ്ടണ്‍- പസഫിക് സമുദ്രത്തിലെ ദ്വീപു രാഷ്ട്രമായ മൈക്രൊനേഷ്യയില്‍ വിമാനം ലാന്‍ഡിനിങ്ങിനെ റണ്‍വേയും കടന്നു പോയി തൊട്ടടുത്ത കായലില്‍ കൂപ്പുകുത്തി. മുങ്ങാന്‍ തുടങ്ങിയ വിമാനത്തില്‍ നിന്നും യാത്രക്കാര്‍ നീന്തിയാണ് രക്ഷപ്പെട്ടത്. മൈക്രൊനേഷ്യയിലെ വെനോ ദ്വീപിലെ ചൂക് എയര്‍പോര്‍ട്ടില്‍ വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. റണ്‍വേക്കു സമീപത്തെ ചൂക്ക് തടാകത്തിലാണ് വിമാനം പാതി മുങ്ങി നിന്നത്. സമീപ വാസികള്‍ ചെറു ബോട്ടുകളില്‍ രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയാണ് യാത്രക്കാരെ രക്ഷിച്ചത്. 35 യാത്രക്കാരും 11 ജീവനക്കാരുമാണ് എയര്‍ നുഗിനിയുടെ ബോയിങ് 737-800 വിമാനത്തില്‍ ഉണ്ടായിരുന്നത്. ലാന്‍ഡിങ്ങിനായുള്ള കണക്കു കൂട്ടല്‍ പിഴച്ചതാണ് അപകടത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. ആര്‍ക്കും പരിക്കില്ല. 

മൈക്രൊനേഷ്യയുടെ തലസ്ഥാനമായ പോപ്പെയില്‍ നിന്ന് പപുവ ന്യുഗിനിയയുടെ തലസ്ഥാനമായ പോര്‍ട് മൊറിസ്‌ബൈയിലേക്കു പറക്കുകയായിരുന്നു വിമാനം. പലയാത്രക്കാരും അപകടം നടന്നത് അറിഞ്ഞിട്ടുണ്ടായിരുന്നില്ലെന്ന് വിമാനത്തിലുണ്ടായിരുന്നവര്‍ പറയുന്നു. വിമാനത്തിനകത്തേക്ക് വെള്ളം അടിച്ചു കയറുന്നത് കണ്ടപ്പോഴാണ് അപകടം സംഭവിച്ചത് അറഞ്ഞതെന്ന് യാത്രക്കാരനായ മൈക്രോനേഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ബില്‍ ജെയന്‍സ് പറഞ്ഞു. ബോട്ടുകളുമായി തക്ക സമയത്തു തന്നെ രക്ഷാപ്രവര്‍ത്തനത്തെിയ പ്രദേശ വാസികളുടെ ഇടപെടലാണ് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. അപകടം നടന്ന എയര്‍പോര്‍ട്ട് റണ്‍വേയുടെ മൂന്ന് ഭാഗവും ചൂക് തടാകത്താല്‍ ചുറ്റപ്പെട്ടതാണ്. 

Air Niugini plane in the water off Weno, Chuuk, Micronesia

People in small boats around the plane in the water

 

Latest News