Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇറാൻ നേതാക്കളുടെ ആരോപണം ബാലിശമെന്ന് സൗദി

റിയാദ്- ഇറാനിലെ അൽ അഹ്‌വാസിൽ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ആക്രമണത്തിനു പിന്നിൽ സൗദി അറേബ്യക്ക് പങ്കുണ്ടെന്ന ഇറാൻ നേതാക്കളുടെ ആരോപണം ബാലിശവും പരിഹാസ്യവുമാണെന്ന് വിദേശ മന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിലാണ് സൗദി അറേബ്യക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച ഇറാൻ നേതാക്കൾക്കു നേരെ വിദേശ മന്ത്രി ആഞ്ഞടിച്ചത്. ഇറാൻ ഭരണകൂടം പതിവായി കള്ളം പറയുന്നു. ആഭ്യന്തര തലത്തിൽ രൂക്ഷമായ പ്രശ്‌നങ്ങളാണ് ഇറാൻ നേരിടുന്നത്. പലപ്പോഴും ഈ പ്രശ്‌നങ്ങളോടുള്ള പ്രതികരണം സ്വന്തം ജനതക്കെതിരായ മൃഗീയമായ ആക്രമണങ്ങളിലൂടെയാണ് ഇറാൻ ഭരണകൂടം പ്രകടിപ്പിക്കുന്നത്. 
ഓരോ തവണയും ആഭ്യന്തര പ്രശ്‌നങ്ങൾ നേരിടുമ്പോൾ അവർ മറ്റു രാജ്യങ്ങൾക്കു നേരെ ആരോപണങ്ങൾ ഉന്നയിക്കുന്നു. ഇറാൻ സമ്പദ്‌വ്യവസ്ഥ തകർന്നതിന്റെ ഉത്തരവാദിത്തവും സൗദി അറേബ്യക്കാണെന്ന് ഇറാൻ നേതാക്കൾ ആരോപിച്ചിട്ടുണ്ട്. എന്നാൽ ഇറാൻ നേതാക്കളുടെ മോശം ഭരണമാണ് സമ്പദ്‌വ്യവസ്ഥയുടെ തകർച്ചക്ക് കാരണം. 2009 ൽ അഹ്മദി നെജാദിന് വീണ്ടും അധികാരത്തിൽ തുടരുന്നതിന് അവസരമൊരുക്കുന്നതിന് തെരഞ്ഞെടുപ്പിൽ കൃത്രിമങ്ങൾ നടത്തിയതിനെ തുടർന്ന് കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ അതിന്റെ പഴിയും വിദേശങ്ങളിലുള്ളവർക്കു മേലാണ് ഇറാൻ ചാർത്തിയത്. സ്വന്തം പ്രശ്‌നങ്ങൾക്ക് അവർ മറ്റുള്ളവരുടെ മേൽ ആരോപണങ്ങൾ ഉന്നയിക്കുന്നു. എന്നാൽ മറ്റുള്ള രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് ഇറാനാണ്. 
ലോകത്ത് ഭീകരതക്ക് ഏറ്റവുമധികം സാമ്പത്തിക സഹായം നൽകുന്നത് ഇറാനാണ്. ലെബനോനിൽ ഹിസ്ബുല്ലക്കും യെമനിൽ ഹൂത്തികൾക്കും അൽഖാഇദക്കും വരെ ഇറാൻ സാമ്പത്തിക സഹായം നൽകുന്നു. ഇറാനികൾ എംബസികൾക്കു നേരെ ആക്രമണങ്ങൾ നടത്തുകയും നയതന്ത്ര ഉദ്യോഗസ്ഥരെ വധിക്കുകയും ബസുകൾ സ്‌ഫോടനത്തിൽ തകർക്കുകയും യൂറോപ്പിൽ കൊലപാതകങ്ങൾ നടത്തുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ഭീകര വിരുദ്ധ പോരാട്ടത്തിൽ ഇറാന്റെ പങ്കാളിത്തം ആശ്ചര്യകരമായ കാര്യമാകുമെന്ന്, ഭീകര വിരുദ്ധ പോരാട്ടത്തിൽ സൗദി അറേബ്യയുമായി സഹകരിക്കുന്നതിന് ഇറാൻ സന്നദ്ധത പ്രകടിപ്പിച്ചതിനെ കുറിച്ച ചോദ്യത്തിന് മറുപടിയായി ആദിൽ അൽജുബൈർ പറഞ്ഞു. സിറിയയിൽ സ്വാധീനം സ്ഥാപിക്കുന്നതിന് ഐ.എസിനെ അനുവദിച്ചത് ഇറാനികളാണ്. ഐ.എസിനെ ഇറാനികൾ ആക്രമിച്ചില്ല. പകരം മിതവാദികളായ പ്രതിപക്ഷത്തെയാണ് ഇറാൻ മിലീഷ്യകളും അൽഖുദ്‌സ് ഫോഴ്‌സും ആക്രമിച്ചത്. ഐ.എസിൽ നിന്ന് എണ്ണ വാങ്ങുന്നതിന് സിറിയൻ ഭരണകൂടത്തെയും മറ്റുള്ളവരെയും ഇറാൻ അനുവദിക്കുകയും ചെയ്തു. ഇതാണ് സിറിയയിൽ ശക്തി പ്രാപിക്കുന്നതിന് ഐ.എസിനെ സഹായിച്ചതെന്നും ആദിൽ അൽജുബൈർ പറഞ്ഞു.  

Latest News