Sorry, you need to enable JavaScript to visit this website.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ബുധനാഴ്ചത്തേക്ക് മാറ്റി

കൊച്ചി- കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതു ഹൈക്കോടതി അടുത്ത ബുധനാഴ്ചത്തേക്കു മാറ്റി. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസന്വേഷണം പുരോഗമിക്കുകയാണെന്നും നിലവിലെ സാഹചര്യത്തില്‍ പ്രതി പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

കേസിന്റെ അന്വേഷണ പുരോഗതി വ്യക്തമാകുന്ന ഡയറി കോടതിയില്‍ സമര്‍പ്പിച്ചു.
അതേസമയം, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണം കെട്ടച്ചമച്ചതാണെന്നു പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ഇരുവരും പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യങ്ങള്‍ പ്രതിഭാഗം ഹാജരാക്കി. പരാതി നല്‍കിയതിന്റെ തൊട്ടടുത്ത ദിവസത്തെ ദൃശ്യങ്ങളാണിതെന്നും ഇതില്‍ കന്യാസ്ത്രീക്കു ഭാവമാറ്റമില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

 

Latest News