ന്യൂദല്‍ഹി- പള്ളികള്‍ ഇസ്ലാം മതാനുഷ്ഠാനത്തിന്റെ അവിഭാജ്യ ഘടകമല്ലെന്ന 1994 ലെ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഈ ഉത്തരവ് വിശാലബെഞ്ചിനു വിടേണ്ടതില്ലെന്നാണ് സുപ്രീംകോടതി തീരുമാനം.
1994 ഒക്ടോബര്‍ 24ലെ ഇസ്മായില്‍ ഫാറൂഖി വിധിയില്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചാണു പള്ളി ഇസ്ലാമിന്റെ അവിഭാജ്യഘടകമല്ലെന്ന പരാമര്‍ശം നടത്തിയത്. സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ് എല്ലാ മതവിഭാഗങ്ങള്‍ക്കും ബാധകമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.