പ്രധാനമന്ത്രി മോഡിക്കും കൊച്ചി എയര്‍പോര്‍ട്ടിനും യുഎന്‍ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരം

യുഎന്‍- ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരമായ ചാമ്പ്യന്‍സ് ഓഫ് എര്‍ത്ത് അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്. രാജ്യാന്തര സൗരോര്‍ജ്ജ സഖ്യം രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയതിനും ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക വസ്തുക്കളുടെ ഉപയോഗം 2022ഓടെ ഇന്ത്യയില്‍ അവസാനിപ്പിക്കുമെന്ന മോഡി നല്‍കിയ ഉറപ്പും കണക്കിലെടുത്താണ് പുരസ്‌ക്കാരം. പരിസ്ഥിതി സംരക്ഷണ രംഗത്ത് വിലയ മാറ്റങ്ങള്‍ കൊണ്ടു വരുന്ന ലോകത്തെ ആറു പ്രമുഖര്‍ക്കാണ് യുഎന്‍ ഈ പുരസ്‌ക്കാരം നല്‍കി വരുന്നത്. മോഡിക്കൊപ്പം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവെല്‍ മാക്രോയ്ക്കും നയപര നേതൃത്വം എന്ന വിഭാഗത്തില്‍ പുരുസ്‌ക്കാരം നേടി. സുസ്ഥിര ഊര്‍ജ്ജ ഉപയോഗത്തില്‍ മികവു പുലര്‍ത്തിയതിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനും (സിയാല്‍) സംരംഭക വിഭാഗത്തില്‍ ചാമ്പ്യന്‍സ് ഓഫ് എര്‍ത്ത് പുരസ്‌ക്കാരം നേടി.
 

Latest News