പണം തട്ടാന്‍ മത്സരങ്ങള്‍: സൗദിയില്‍ മൂന്നു വര്‍ഷം ജയിലും 20 ലക്ഷം റിയാല്‍വരെ പിഴയും

റിയാദ് - ആളുകളുടെ പണം തട്ടിയെടുക്കുന്നതിനും വ്യക്തിപരമായ വിവരങ്ങള്‍ കവരുന്നതിനും ലക്ഷ്യമിട്ട് ആള്‍മാറാട്ടം നടത്തിയും മറ്റും സാമൂഹിക മാധ്യമങ്ങളിലൂടെ മത്സരങ്ങള്‍ നടത്തുന്നതിനെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് മൂന്നു വര്‍ഷം വരെ തടവും ഇരുപതു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

 

Latest News