Sorry, you need to enable JavaScript to visit this website.

സൗദിയിൽ കഴിഞ്ഞ വർഷം  നടന്നത് വൻ ആയുധവേട്ട

റിയാദ്- സൗദിയിൽ കഴിഞ്ഞവർഷം സുരക്ഷാവിഭാഗം നടത്തിയത് വൻ ആയുധവേട്ട. ഏഴ് മോർട്ടാർ ഷെല്ലുകൾ, 162 ബോംബറുകൾ, 236 തോക്കുകൾ, 414 യന്ത്രത്തോക്കുകൾ, 713 എയർ ഗണ്ണുകൾ, 60,249 വെടിയുണ്ടകൾ, 1612 വാളുകൾ, 2,517 കൈത്തോക്കുകൾ എന്നിവയാണ് സുരക്ഷാ വിഭാഗം പിടികൂടിയത്. 
വിവിധ നിയമ ലംഘനങ്ങളുടെ പേരിൽ ആകെ 3,66,007 പേർ പിടിയിലായെന്നും സുരക്ഷാവൃത്തങ്ങൾ വെളിപ്പെടുത്തി. രാജ്യാതിർത്തി ഭേദിച്ച് നുഴഞ്ഞുകയറ്റം നടത്തിയതിന് 22,071 പേരും ഇഖാമ, തൊഴിൽ നിയമ ലംഘനത്തിന് 2,04,966 പേരും മറ്റു കൃത്യങ്ങൾക്ക് 1,38,340 പേരും അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ഹിജ്‌റ വർഷം നടന്ന മദ്യം, മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിൽ 1,11,292,1 ഹഷീഷ്, 5,92,789 പാക്കറ്റ് ഖാത്ത് ചെടി, 4,198 ഗ്രാം കറുപ്പ്, 7,383 ഗ്രാം ഹെറോയ്ൻ, 1,62,186 ലഹരി ഗുളികകൾ എന്നിവ വിവിധ സുരക്ഷാ വിഭാഗങ്ങൾ നടത്തിയ പരിശോധനയിൽ കണ്ടെത്തി. മദ്യത്തിന്റെ 44,311 കുപ്പികളും 1570 വീപ്പകളും 1251 കന്നാസുകളും സുരക്ഷാ വിഭാഗം കഴിഞ്ഞ വർഷം പിടികൂടി നശിപ്പിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ച 65,211 വാഹനങ്ങളും കണ്ടുകെട്ടിയിട്ടുണ്ട്. ഇവയിൽ 7,126 എണ്ണം കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചതും 14,899 എണ്ണം ആർ.സി ബുക്കില്ലാത്തതും 12,457 എണ്ണം സുരക്ഷാവിഭാഗം അന്വേഷിക്കുന്നതും 9,644 എണ്ണം മോഷ്ടിക്കപ്പെട്ടവയുമാണ്. കൂടാതെ, നിയമ ലംഘകർക്ക് ഗതാഗത സൗകര്യം നൽകിയതിന് 21,065 വാഹനങ്ങളും സുരക്ഷാ വിഭാഗം പിടിച്ചെടുത്തു.
 

Latest News