സൗദി സയാമീസ് ഇരട്ടകള്‍ക്ക് ഇന്ന് വേര്‍പെടുത്തല്‍ ശസ്ത്രക്രിയ

സൗദി സയാമീസ് ഇരട്ടകളായ ശൈഖയും ശുമൂഖും റിയാദ് കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍.

റിയാദ്- സൗദി സയാമീസ് ഇരട്ടകളായ ശൈഖയെയും ശുമൂഖിനെയും ഇന്ന് ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തും. റിയാദ് കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ മുന്‍ ആരോഗ്യ മന്ത്രി കൂടിയായ ഡോ.അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് കുട്ടികള്‍ക്ക് വേര്‍പെടുത്തല്‍ ശസ്ത്രക്രിയ നടത്തുക. കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ സയാമീസ് ഇരട്ടകള്‍ക്ക് നടത്തുന്ന 46-ാമത് വേര്‍പെടുത്തല്‍ ശസ്ത്രക്രിയയാണിത്.


 

 

Latest News