യുനൈറ്റഡ് നേഷന്‍സ്- തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സൗദി അറേബ്യയില്‍ നടപ്പിലാക്കി വരുന്ന പരിഷ്‌കാരങ്ങള്‍ക്ക് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രശംസ. യു.എന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് സൗദി അറേബ്യ നടപ്പാക്കിവരുന്ന ഉറച്ച പരിഷ്‌കാരങ്ങളെ ട്രംപ് പ്രകീര്‍ത്തിച്ചത്.
ഗള്‍ഫ് രാജ്യങ്ങള്‍, ജോര്‍ദാന്‍, ഈജിപ്ത് എന്നിവയെ ഉള്‍പ്പെടുത്തി മേഖലയില്‍ തന്ത്രപ്രധാന സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാനെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതായിരുന്നു ട്രംപിന്റെ പ്രസംഗം. ഇറാനിലെ ഏകാധിപതികള്‍ അയല്‍ രാജ്യങ്ങളെയോ അതിര്‍ത്തികളെയോ രാഷ്ട്രങ്ങളുടെ പരമാധികാരത്തെയോ മാനിക്കുന്നില്ല. അവര്‍ നടത്തുന്ന അതിക്രമങ്ങളുടെ വിലയാണ് ഇറന്‍ ജനത നല്‍കുന്നത്. ഇതേ നിലപാട് തുടര്‍ന്നാല്‍ ഇറാനെതിരായ ഉപരോധങ്ങള്‍ ഇനിയും ശക്തമാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.