മുംബൈ- നാലുവര്‍ഷത്തിനിടെ ഇന്ത്യയില്‍ കോടീശ്വരന്മാര്‍ വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. 601 പുതിയ കോടീശ്വരന്മാരാണ് 2014 ന് ശേഷമുണ്ടായതെന്ന് ബാര്‍ക്ലെയ്‌സ് ഹുറുണ്‍ ഇന്ത്യാ റിച്ച് ലിസ്റ്റ് 2018-ല്‍ പറയുന്നു. പട്ടികയില്‍ ഏഴാം തവണയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഒന്നാം സ്ഥാനത്ത്. 3,71,000 കോടിയുടെ ആസ്തിയാണ് മുകേഷ് അംബാനിക്കുള്ളത്.
2014 ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 230 ശതകോടീശ്വരന്മാരാണ് ഇന്ത്യയിലുണ്ടായിരുന്നത്. 2018 ആയപ്പോഴേക്കും ശതകോടീശ്വരന്മാരുടെ എണ്ണം 831 ആയി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.