തായിഫ്- 88-ാമത് സൗദി ദേശീയ ദിനം തായിഫ് നഗരസഭയുടെ കീഴിലും വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിലും സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിലും വിവിധ പരിപാടികളോടെ ആഘോഷിച്ചു.
തായിഫ് അൽറുദ്ദഫിൽ നടന്ന ആഘോഷ പരിപാടികൾ ഗവർണർ സഹദ് ബിൻ മക്ബൽ മയ്മൂനി ഉദ്ഘാടനം ചെയ്തു. പൗരപ്രമുഖരും, വ്യവസായികളും, വിവിധ വകുപ്പ് മേധാവികളും ഉന്നത ഉദ്യേഗസ്ഥരും സംബന്ധിച്ചു. ആഘോഷത്തിന്റെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്ര, വിദ്യാർഥികളുടെ കലാപരിപാടികൾ, അറബ് സാംസ്‌കാരിക പരിപാടികൾ എന്നിവ അരങ്ങേറി.
തായിഫ് വിമാനത്താവളത്തിലും ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ദേശീയ ദിനത്തിൽ അന്താരാഷ്ട്ര സർവീസ് നടത്തുന്ന വൈമാനികരെയും യാത്രക്കാരെയും വിമാനത്താവള അധികൃതരും വിദ്യാർഥികളും ചേർന്ന് ദേശീയ പതാകകൾ വീശിയും മധുരം നൽകിയും സ്വീകരിച്ചു.
സൂഖ് ബലദിൽ ദേശീയ ദിനത്തിന്റെ ഭാഗമായി ആഘോഷ പരിപാടികൾ നടന്നു. നിരവധി വിദേശികളും ആഘോഷ പരിപാടികളിൽപങ്കാളികളായി.