മദീന - ലോക രാജ്യങ്ങളിൽനിന്ന് പ്രവഹിക്കുന്ന ഉംറ തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി മസ്ജിദുന്നബവികാര്യ വകുപ്പ് പ്രവാചക മസ്ജിദിലെ റൗദാ ശരീഫിൽ പുതിയ കാർെപറ്റുകൾ വിരിച്ചു. പഴയ കാർപെറ്റുകൾ മാറ്റി ഉയർന്ന ഗുണമേന്മയുള്ള സൗദി നിർമിത കാർപെറ്റുകളാണ് റൗദാ ശരീഫിൽ വിരിച്ചിരിക്കുന്നത്. നമസ്‌കാരത്തിന് വളവില്ലാതെ നിരയായി നിൽക്കുന്നതിന് വിശ്വാസികളെ സഹായിക്കുന്ന ലൈനുകൾ കാർെപറ്റുകളിലുണ്ട്. റൗദാ ശരീഫിലെ പഴയ അമ്പതു കാർപെറ്റുകൾ മാറ്റിയാണ് പുതിയ കാർ#െപറ്റുകൾ വിരിച്ചിരിക്കുന്നതെന്ന് കാർപെറ്റ് വിഭാഗം മേധാവി ബന്ദർ അൽഹുസൈനി പറഞ്ഞു. നവീന തെർമൽ ഉപകരണങ്ങളുടെ സഹായത്തോടെയാണ് റൗദയിൽ വിടവുകളില്ലാതെ പുതിയ കാർപെറ്റ് വിരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.