സാന്‍ഫ്രാന്‍സിസ്‌കോ- ഫേസ് ബുക്ക് മേധാവി സക്കര്‍ബര്‍ഗുമായി തെറ്റി ഇന്‍സ്റ്റാഗ്രാം സ്ഥാപകരായ കെവിന്‍ സിസ്‌ട്രോമും മൈക്ക് ക്രീഗറും രാജിവെച്ചു. ലോകത്ത് ഏറ്റവും മുന്നിട്ടുനില്‍ക്കുന്ന ഫോട്ടോ ഷെയറിംഗ് കമ്പനിയായ ഇന്‍സ്റ്റാഗ്രാം ആറുവര്‍ഷം മുമ്പാണ് ഫേസ് ബുക്ക് ഏറ്റെടുത്തത്.
സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ സഹപാഠികളായിരുന്ന സിസ്‌ട്രോമും ക്രീഗറും 2010 ല്‍ സ്ഥാപിച്ച ഇന്‍സ്റ്റഗ്രാം 2012 ല്‍ 100 കോടി ഡോളറിനാണ് ഫേസ് ബുക്ക് ഏറ്റെടുത്തത്. 100 കോടി സജീവ ഉപയോക്താക്കളുണ്ടെന്ന് കഴിഞ്ഞ ജൂണില്‍ പ്രഖ്യാപിച്ച ഇന്‍സ്റ്റാഗ്രാം യുട്യൂബിലേത് പോലുള്ള വിഡിയോ ഫീച്ചറും പ്രഖ്യാപിച്ചിരുന്നു.
ഫേസ് ബുക്ക് കമ്പനിക്കകത്ത് ഇന്‍സ്റ്റാഗ്രാമിന് സ്വയംഭരണം ആവശ്യപ്പെട്ടാണ് സഹസ്ഥാപകരായ സിസ്‌ട്രോമും ക്രീഗറും സക്കര്‍ബര്‍ഗുമായി തെറ്റിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വ്യക്തികളുടെ സ്വകാര്യതയുമായും മറ്റും ബന്ധപ്പെട്ട് ഫേസ് ബുക്ക് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നതിനിടെയാണ് പുതിയ സംഭവവികാസം.
രാജിവെച്ച സിസ്‌ട്രോമും ക്രീഗറും ഭാവി പരിപാടികള്‍ പ്രഖ്യാപിച്ചിട്ടില്ല. തല്‍ക്കാലം അവധിയിലാണെന്നും രംഗത്തുവരുമെന്നും ഇരുവരും അറിയിച്ചിട്ടുണ്ട്.