കോണ്‍ഗ്രസ് ഗ്രൂപ്പിസത്തിന് ഇരയായി, സി.പി.എമ്മും മുതലെടുത്തു- നമ്പി നാരായണന്‍

കൊച്ചി- ഐ.എസ്.ആര്‍.ഒ ചാരക്കേസ് കള്ളക്കേസാണെന്ന് വ്യക്തമായിട്ടും രാഷ്ട്രീയ നേട്ടത്തിനായി സി.പി.എം അത് ഉപയോഗിച്ചുവെന്ന് നമ്പി നാരായണന്‍ ആരോപിച്ചു. എറണാകുളം കരയോഗം സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായാണു താന്‍ കള്ളക്കേസിന് ഇരയായത്. കള്ളക്കേസാണെന്നു വ്യക്തമായിട്ടും രാഷ്ട്രീയനേട്ടത്തിനായി ഇടതു സര്‍ക്കാര്‍, കേസ് പുനരന്വേഷിക്കാന്‍ ഉത്തരവിട്ടെന്ന് അദ്ദേഹം പറഞ്ഞു. കരുണാകരനെ താഴെയിറക്കാന്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗം തന്നെ കരുവാക്കുകയായിരുന്നു. ചാരക്കേസ് അവസാനിച്ചെങ്കിലും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതു ചില പോലീസുകാരുടെ നിഗൂഢ കരങ്ങളാണ്. എന്തിനാണ് തന്നെ ഇരായക്കിയതെന്ന് ഇപ്പോഴും വ്യക്തമല്ല.
24 വര്‍ഷത്തിനുശേഷം നീതി കിട്ടിയതില്‍ സന്തോഷമുണ്ട്. അധികാരം തലയ്ക്കു പിടിച്ചവരാണു പല നിരപരാധികളെയും കുടുക്കിയതെന്നും നമ്പി നാരായണന്‍ ആരോപിച്ചു.

 

 

Latest News