മോഡിക്ക് സമാധാനത്തിനുള്ള നൊബെല്‍ സമ്മാനം നല്‍കണമെന്ന് ബി.ജെപി

ചെന്നൈ- ലോകത്തെ 'ഏറ്റവും വലിയ' എന്ന വിശേഷണത്തോടെ ആരോഗ്യ പദ്ധതി അവതരിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി സമാധാനത്തിനുള്ള നൊബെല്‍ സമ്മാനത്തിന് അര്‍ഹനാണെന്ന് തമിഴ്‌നാട് ബി.ജെ.പി. തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷ തമിലിസൈ സൗന്ദര്‍രാജനാണ് മോഡിയുടെ പേര് ഈ പുരസ്‌കാരനത്തിനായി നാമനിര്‍ദേശം ചെയ്തത്. ഒരു സ്വകാര്യ യൂണിവേഴ്‌സിറ്റിയിലെ നെഫ്രോളജി വകുപ്പ് മേധാവിയായ തമിലിസൈയുടെ ഭര്‍ത്താവ് ഡോ. പി. സൗന്ദര്‍രാജനും മോഡിയുടെ പേര് നിര്‍ദേശിച്ചിട്ടുണ്ടെന്ന് സംസ്ഥാന ബി.ജെ.പി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

2019ലെ നൊബെല്‍ സമാധാന പുരസ്‌ക്കാരത്തിനാണ് മോഡിയെ ബി.ജെ.പി നിര്‍ദേശിച്ചിരിക്കുന്നത്. 2019 ജനുവരി 31 വരെ വ്യക്തികളെ നാമനിര്‍ദേശം ചെയ്യാം. ആയുഷ്മാന്‍ ഭാരത് എന്ന പേരില്‍ പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന എന്ന പദ്ധതി വലിയ വഴിത്തിരിവാകുമെന്നും ദശലക്ഷക്കണക്കിന് പാവപ്പെട്ടവരുടെ ജീവിതം മാറ്റിമറിക്കുന്ന ഇത് മോഡിയുടെ വലിയ നേട്ടമാണെന്നും തമിലിസൈ പറയുന്നു. സെപ്തംബറിലാണ് നാമനിര്‍ദേശ നടപടികള്‍ ആരംഭിക്കുന്നത്. പാര്‍ലമെന്റ് അംഗങ്ങള്‍്ക്കും യൂണിവേഴ്‌സിറ്റ് പ്രൊഫസര്‍മാര്‍ക്കും മോഡിയുടെ പേര് നാമനിര്‍ദേശം ചെയ്യാമെന്നും കുറിപ്പില്‍ പറയുന്നു.
 

Latest News