തബൂക്ക്- വടക്കു പടിഞ്ഞാറൻ തബൂക്കിൽ മദീന റോഡിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ ഗോഡൗണിൽ അഗ്നിബാധ. ഇതേ കുറിച്ച് ഇന്നലെ പുലർച്ചെ 5.20ന് ആണ് സിവിൽ ഡിഫൻസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതെന്ന് തബൂക്ക് സിവിൽ ഡിഫൻസ് വക്താവ് മേജർ അബ്ദുൽ അസീസ് അൽശമ്മരി പറഞ്ഞു. 500 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഗോഡൗൺ പൂർണമായും കത്തിനിശിച്ചു. ഇതിനകത്ത് നിർത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങളും കത്തിനശിച്ചു.
സമീപത്തെ മറ്റു ഗോഡൗണുകളിലേക്ക് പടർന്നു പിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. സമീപത്തെ മാർബിൾ, ഗ്രാനൈറ്റ് ഗോഡൗണിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കില്ല. അഗ്നിബാധയുടെ കാരണങ്ങൾ അറിയുന്നതിന് വിദഗ്ധർ അന്വേഷണം നടത്തിയതായും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.തബൂക്കിൽ മദീന റോഡിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ ഗോഡൗണിലുണ്ടായ അഗ്നിബാധ.






