Sorry, you need to enable JavaScript to visit this website.

ബിഷപ്പ് ഫ്രാങ്കോ പാലാ ജയിലില്‍; തെറ്റുകള്‍ തിരുത്തുമെന്ന് കെ.സി.ബി.സി

തിരുവനന്തപുരം- ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വേദനാജനകമാണെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെ.സി.ബി.സി). തെറ്റുകള്‍ തിരുത്താന്‍ ഫലപ്രദമായ നടപടികളുണ്ടാകും. പരാതിക്കാരിക്കു സഭയില്‍ നിന്നു നീതി ലഭിച്ചില്ലെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കിയ കെ.സി.ബി.സി പക്ഷേ, കന്യാസ്ത്രീകളുടെ വഴിവക്കിലെ സമരം സഭാനടപടികള്‍ക്കു വിരുദ്ധമാണെന്നും വ്യക്തമാക്കി.
അടുത്ത മാസം ആറുവരെ റിമാന്‍ഡ് ചെയ്ത ബിഷപ്പിനെ പാലാ സബ്ജയിലിലടച്ചു. അടുത്ത ശനിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും. അറസ്റ്റിലായപ്പോള്‍ ധരിച്ചിരുന്ന വസ്ത്രം പോലീസ് ബലമായി വാങ്ങിയെന്നു ബിഷപ്പ് കോടതിയെ അറിയിച്ചു. അതിലെ മുടിയും മറ്റും ഉപയോഗിച്ച് വ്യാജതെളിവുണ്ടാക്കുമെന്ന് ആശങ്കയുണ്ടെന്നും ബോധിപ്പിച്ചു.  
അതിനിടെ, ബിഷപ്പ് ഫ്രാങ്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ അറസ്റ്റ് ചെയ്തതിനെതിരായ വാദം ഹൈക്കോടതി തള്ളി.  അറസ്റ്റ് തടയരുതെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഹൈക്കോടതി മറുപടി നല്‍കിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ അപ്രസക്തമായെന്നും കോടതി ചൂണ്ടിക്കാട്ടി. പോലീസ് വ്യാജതെളിവുകള്‍ സൃഷ്ടിക്കുകയാണെന്ന് ബിഷപ്പ് ജാമ്യഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ക്രിമിനല്‍ നടപടി ചടങ്ങള്‍ പാലിച്ചില്ലെന്നും ഹരജിയില്‍ പറയുന്നു. ആരോഗ്യസ്ഥിതി മോശമാണെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.  

 

Latest News