അഭിമന്യുവിനെ കൊന്നത് മുഹമ്മദ് ഷഹീം; 16 പേര്‍ക്കെതിരെ കുറ്റപത്രം

കൊച്ചി- മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത് പള്ളുരുത്തി സ്വദേശി മുഹമ്മദ് ഷഹീമെന്ന് കുറ്റപത്രം. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത 16 പേരെ പ്രതികളാക്കി ആദ്യ കുറ്റപത്രം തിങ്കളാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ക്കും പ്രതികളെ സഹായിച്ചവര്‍ക്കുമെതിരെ അടുത്തഘട്ടം കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. മുഹമ്മദ് ഷഹീം ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രൊഫഷണല്‍ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം.
കൊലപാതകം ലക്ഷ്യമിട്ടാണ് പുറമെ നിന്നുള്ളവര്‍ വിദ്യാര്‍ഥികളോടൊപ്പം കോളേജില്‍ എത്തിയതെന്ന് അന്വേഷണ സംഘം നേരത്തേ വെളിപ്പെടുത്തിയിരുന്നു.

 

 

Latest News