Sorry, you need to enable JavaScript to visit this website.

സൗദിയിലെ മുഴുവൻ ബാങ്കുകൾക്കും നാളെ അവധി

റിയാദ്- നാളെ സൗദിയിലെ മുഴുവൻ ബാങ്കുകൾക്കും സാമ അവധി പ്രഖ്യാപിച്ചു. സൗദി ദേശീയദിനത്തോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചത്. രാജവിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ മുഴുവൻ ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് കേന്ദ്രബാങ്കായ സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി (സാമ) അറിയിച്ചു. അതേസമയം, പൊതുജന ആവശ്യാർഥം ഏതാനും ശാഖകൾ തുറന്നുപ്രവർത്തിക്കുമെന്നും സാമ അറിയിച്ചു. കൂടാതെ, എയർപോർട്ടുകളിലും അതിർത്തി പോസ്റ്റുകളിലും ബാങ്കുകൾക്ക് അവധിയുണ്ടായിരിക്കുകയില്ല. പ്രവർത്തിക്കുന്ന ശാഖകളെ കുറിച്ചുള്ള വിശദാംശങ്ങൾ പരസ്യപ്പെടുത്തണമെന്നും സാമ നിർദ്ദേശിച്ചിട്ടുണ്ട്. മുഴുവൻ സർക്കാർ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നേരത്തെ അറിയിച്ചിരുന്നു.
 

Latest News