ബിഷപ് കുറ്റം സമ്മതിക്കുന്നില്ല; നുണപരിശോധന നടത്തുമെന്ന് പോലീസ്

കോട്ടയം- കന്യാസ്ത്രീയെ പീഡിപിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനയ്ക്ക് വിധേയനാക്കുമെന്ന് പോലീസ്. മൊഴികള്‍ക്കെതിരായ തെളിവുകള്‍ നിരത്തിയിട്ടും കുറ്റസമ്മതം നടത്താന്‍ ബിഷപ് തയാറാകാത്തതിനെ തുടര്‍ന്നാണിത്. നുണപരിശോധനയ്ക്ക് അനുമതി തേടി പോലീസ് ഉടന്‍ കോടതിയെ സമീപിക്കും. ബിഷപ് ഇതിനു സമ്മതിച്ചില്ലെങ്കില്‍ അതും തെളിവായി ഉള്‍പ്പെടുത്തിയേക്കും. ചോദ്യം ചെയ്യലില്‍ ബിഷപ് നിഷേധാത്മക നിലപാടില്‍ തുടരുകയാണ്. അറിയില്ല, ഓര്‍മയില്ല എന്നിവയാണ് പല ചോദ്യങ്ങള്‍ക്കും ബിഷപിന്റെ ഉത്തരം.

ബിഷപിനെ പീഡനം നടന്ന കുറവിലങ്ങാട് മഠത്തിലെത്തിച്ച് ഞായറാഴ്ച രാവിലെ തെളിവെടുപ്പു നടത്തി. മഠതതിലെ 20-ാം നമ്പര്‍ മുറിയില്‍ വച്ച് രണ്ടു തവണ ബിഷപ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.
 

Latest News