പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് തൂത്തുവാരി

ചണ്ഡീഗഢ്- പഞ്ചാബില്‍ ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തൂത്തൂവാരി. പ്രധാന പ്രതിപക്ഷമായ ആം ആദ്മി പാര്‍ട്ടി കനത്ത തോല്‍വിയാണ് നേരിട്ടത്. 354 ജില്ലാ പരിഷത്ത് സീറ്റുകളില്‍ ഫലം പ്രഖ്യാപിച്ച 113 സീറ്റില്‍ 106 എണ്ണം കോണ്‍ഗ്രസും ആറെണ്ണം ബി.ജെ.പി-അകാലി സഖ്യവും ഒരു സീറ്റ് കക്ഷിരഹിതനും കരസ്ഥമാക്കി. ആം ആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റും ലഭിച്ചില്ല.
മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ മണ്ഡലമായ പാട്യാലയില്‍ കോണ്‍ഗ്രസ് 43 പഞ്ചായത്ത് സമിതി സീറ്റുകളും ശിരോമണി അകാലിദള്‍ നാല് സീറ്റുകളും നേടി. ലുധിയാനയിലെ ആറ് ജില്ലാ പരിഷത്ത് സീറ്റുകളും കോണ്‍ഗ്രസിനാണ്.

 

Latest News