മദ്യവില്‍പന നടത്തിയ സ്ത്രീയെ നഗ്നയാക്കി മുളകുതേച്ചു

ഗുവാഹത്തി- വ്യാജമദ്യം വിറ്റതിന് സ്ത്രീയെ നഗ്നയാക്കി സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി തേച്ച 19 ഗ്രാമവാസികളെ പോലീസ് അറസ്റ്റ് ചെയ്തു. അസമിലെ കരീംഗഞ്ച് ജില്ലയിലാണ് സംഭവം. അസം-മിസോറാം അതിര്‍ത്തിയില്‍ ഈ മാസം 10ന് നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് പുറംലോകം അറിഞ്ഞത്. ദൃശ്യം പരിശോധിച്ചപ്പോള്‍ ശിക്ഷ നടപ്പിലാക്കിയതില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നും വ്യക്തമായി.
ഇരയാക്കപ്പെട്ട സ്ത്രീ കരീംഗഞ്ച് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി ഫയല്‍ ചെയ്‌തെങ്കിലും ആരുടേയും പേര് പറഞ്ഞിരുന്നില്ല. ഭര്‍തൃ കുടുംബത്തോടൊപ്പം താമസിക്കുന്ന വിധവയാണ് ആക്രമണത്തിനിരയായത്. വീട്ടില്‍ അതിക്രമിച്ച് കടന്നവര്‍ തന്നെ വിവസ്ത്രയാക്കുകയായിരുന്നുവെന്ന് സ്ത്രീ പറഞ്ഞു.

 

Latest News