ജിദ്ദയിൽ സംഘട്ടനത്തിനിടെ സൗദി പൗരൻ കൊല്ലപ്പെട്ടു

ജിദ്ദ- അൽ മുൻതസഹാത്ത് ഡിസ്ട്രിക്ടിൽ സംഘട്ടനത്തിനിടെ വടി കൊണ്ട് ശിരസ്സിന് അടിയേറ്റ് സൗദി പൗരൻ കൊല്ലപ്പെട്ടു. പ്രതിയെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. ഇരുവർക്കുമിടയിലുണ്ടായ വാക്കേറ്റം മൂർഛിച്ച് അടിപിടിയിൽ കലാശിക്കുകയായിരുന്നു. ഇതിനിടെയാണ് 50 കാരന്റെ ശിരസ്സിന് വടി കൊണ്ട് അടിയേറ്റത്. ശിരസ്സ് തകർന്ന് സൗദി പൗരൻ സംഭവസ്ഥലത്തു വെച്ചു തന്നെ അന്ത്യശ്വാസം വലിച്ചു. സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതിയെ വൈകാതെ പോലീസ് അറസ്റ്റ് ചെയ്തു. 
 

Latest News