ഹജിനു ശേഷം മക്ക ഹറമില്‍ നവീകരിച്ചത് പതിനാലായിരത്തിലേറെ വിരിപ്പുകള്‍

മക്ക- ഈ വര്‍ഷത്തെ ഹജ് സീസണ്‍ അവസാനിച്ചതിനു ശേഷം മക്ക ഹറം പള്ളിയിലെ ശുചീകരണ, അണുനശീകരണ നടപടികളുടെ ഭാഗമായി 14,000ലേറെ കാര്‍പെറ്റുകള്‍ വൃത്തിയാക്കി. ഹറമിലും പരിസരത്തുമായി വിരിച്ച കാര്‍പെറ്റുകളാണ് ശുചീകരിച്ചത്. ഇരുഹറം വകുപ്പ് മേധാവി ഡോ. അബുദുര്‍റഹ്മാന്‍ അല്‍ സുദൈസിന്റെ മേല്‍നോട്ടത്തിലായിരുന്നു പ്രവൃത്തികള്‍. ഒരാഴ്ച നീണ്ടു നിന്ന അണുനശീകരണ പ്രക്രിയയുടെ ഭാഗമായി ഇവ ദിവസവും കഴുകി ഉണക്കിയിരുന്നു. ഇതിനായു അത്യാധുനിക അണുനശീകരണ സാങ്കേതിക വിദ്യയാണ് ഉപയോഗപ്പെടുത്തിയത്. നേരത്തെ തയാറാക്കിയ പദ്ധതി പ്രകാരം മുഹര്‍റം പത്തിനു മുമ്പായി തന്നെ ഇതു പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞു. പുതിയ ഉംറ സീസണിലെ ആദ്യ പദ്ധതിയായിരുന്നു ഇത്. 200 ജോലിക്കാരുടെ സഹായത്തോടെയായിരുന്നു ശുചീകരണം. റമദാന്‍ തുടങ്ങുന്നതിനു മുമ്പായി 25000 കാര്‍പെറ്റുകളുടെ അണുനശീകരണവും ശുചീകരണവം പൂര്‍ത്തിയാക്കാനാണു പദ്ധതി. 

Latest News